ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ – ഇപ്റ്റ തൃശൂർ ഘടകം ഏർപ്പെടുത്തിയ രണ്ടാമത് വി ടി ഭട്ടതിരിപ്പാട് സ്മാരക പുരസ്കാരം കെ.പി.എ.സി ലീലയ്ക്ക് സമ്മാനിക്കും. ആദ്യ പുരസ്കാരം കഴിഞ്ഞ വർഷം ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർക്കാണ് സമ്മാനിച്ചത്. മലയാള നാടക വേദിക്ക് നൽകിയ സംഭാവനകൾ മാനിച്ചാണ് കലാകാരന്മാർക്കായി, സാമൂഹ്യപരിഷ്കർത്താവുകൂടിയായ വി ടി യുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. കലാമണ്ഡലത്തിൽ നിന്ന് നൃത്തം പഠിച്ച ലീല, ‘മുന്തിരിച്ചാറിൽ കുറേ കണ്ണുനീർ’ എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. ഒന്നര പതിറ്റാണ്ടിലേറെ കാലം കെപിഎസിയുടെ വേദികളിൽ തിളങ്ങി. തോപ്പിൽ ഭാസിയുടെ നാടകങ്ങളിൽ വിവിധ കഥാപാത്രങ്ങളെ അനശ്വരമാക്കി സംസ്ഥാന ഫിലിം അവാർഡ് ജൂറി പരാമർശത്തിന് അർഹയായി. ഏറ്റവുമൊടുവിൽ വിജയരാഘവന്റെ ജോഡിയായി പൂക്കാലം എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഇപ്റ്റ ഏർപ്പെടുത്തിയ വി ടി സ്‌മാരക പുസ്കാരം ഫെബ്രുവരി 12 ന് വൈകീട്ട് സാഹിത്യ അക്കാദമിയിൽ സംഘടിപ്പിക്കുന്ന വി ടി ഭട്ടതിരിപ്പാട് ഒ.എൻ.വി സ്മരണയിൽ കെ.പി.എ.സി ലീലയ്ക്ക് സമ്മാനിക്കും.
വി ടി പുരസ്‌കാരം (V T Award) കെ.പി.എ.സി (K.P.A.C Leela) ലീലയ്ക്ക്

- Advertisement -