Friday, April 18, 2025

നഗരസഭ ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്സ്; വ്യാപാരികളുടെ അഭിപ്രായം കൂടി പരിഗണിക്കണം

Must read

- Advertisement -

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ 4% പലിശക്ക് ഇരിങ്ങാലക്കുട നഗരസഭക്ക് വായ്‌പയായി നൽകുന്ന 15 കോടി രൂപ കൊണ്ട് നിർമിക്കുവാൻ പോകുന്ന ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സിന്റെ രൂപരേഖയിൽ അന്തിമ തീരുമാനം എടുക്കും മുമ്പ് വ്യാപാരി വ്യവസായികളുടെയും നാട്ടിലെ താൽപര്യമുള്ള ആളുകളുടെയും അഭിപ്രായം കൂടി കേൾക്കണമെന്ന് ബിജെപി പാർലിമെൻ്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭ ഇത് വരെ നടത്തിയ എല്ലാ നിർമാണപ്രവർത്തനങ്ങളും ആസൂത്രണത്തിൻ്റെ അഭാവം കൊണ്ടും ദീർഘവീക്ഷണം ഇല്ലാത്തതുകൊണ്ടും ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല നഗരസഭക്ക് സാമ്പത്തിക ബാദ്ധ്യതയായിരിക്കുകയാണ് എന്നും പാർലിമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ പറഞ്ഞു.

See also  കണ്ണടകൾ നൽകി ജനകീയ പ്രതിഷേധം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article