ഒന്നര പതിറ്റാണ്ടിനു ശേഷം വേണുജി(Venuji) അഭിനയവേദിയിലേക്ക്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : നടനകൈരളിയിൽ നടന്നു വരുന്ന നവരസ സാധന ശിൽപ്പശാലയിൽ പങ്കെടുക്കുവാനെത്തിയ നടീനടന്മാർക്കു വേണ്ടി മുഖ്യ ആചാര്യനായ കൂടിയാട്ടം കുലപതി വേണുജി നീണ്ട ഇടവേളക്കു ശേഷം അരങ്ങിലെത്തി. മുഖത്ത് നെയ്യ് മാത്രം തേച്ച് ചമയങ്ങളില്ലാതെയാണ് വേണുജി പാർവതിവിരഹം അഭിനയം കാഴ്ച വെച്ചത്. ഗുരു അമ്മന്നൂർ മാധവചാക്യാരുടെ പാർവതിവിരഹം അഭിനയത്തിന് ലോകമെമ്പാടും വേദിയൊരുക്കിയ ശിഷ്യൻ വേണുജി ഗുരു അരങ്ങിൽ നിന്നും വിരമിക്കുന്ന കാലത്താണ് അഭിനയത്തിലേക്ക് സജീവമായി വരുന്നത്. 1979 ൽ കോപ്പൻഹേഗനിൽ നടന്ന അന്തർദ്ദേശീയ തിയേറ്റർ സെമിനാറിൽ പാർവതിവിരഹം അഭിനയിച്ചതോടുകൂടിയാണ് വേണുജിയെ സ്വീഡൻ കേന്ദ്രമാക്കി രൂപം കൊണ്ട് വേൾഡ് തിയേറ്റർ പ്രൊജക്ടിന്റെ ഡയറക്ടർമാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടത്. 2009 ൽ തന്റെ 63- -ാം വയസ്സിലാണ് വേണുജി അരങ്ങിനോട് വിടപറയുന്നത്. കൂടുതൽ ശ്രദ്ധ ‘നവരസ സാധന’ യെന്ന അഭിനയ പരിശീലനപദ്ധതി വികസിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഈ തീരുമാനം.

ലോകത്തിന്റെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന ശിഷ്യരുടെ നിർബന്ധമാണ് വീണ്ടും 78-ാം വയസ്സിൽ അഭിനയവേദിയിലെത്തുവാൻ പ്രേരണയായതെന്നാണ് വേണുജി പറയുന്നത്. കലാമണ്ഡലം രാജീവ്, ഹരിഹരൻ എന്നിവർ മിഴാവിൽ പശ്ചാത്തലമേളം നൽകി. കപില വേണു ആമുഖപ്രഭാഷണവും നടത്തി.

Related News

Related News

Leave a Comment