മാനന്തവാടി പട്ടണത്തിലിറങ്ങിയ കാട്ടാനയെ വേണ്ടിവന്നാൽ മയക്കുവെടിവെയ്ക്കും; മന്ത്രി എ കെ ശശീന്ദ്രൻ

Written by Taniniram1

Published on:

തിരുവനന്തപുരം : മാനന്തവാടിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ(A K Saseendran). എന്നാൽ ജനവാസമേഖലയിൽ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറയുന്നു. ഇതിനായി ജനങ്ങൾ സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചാകും നടപടി സ്വീകരിക്കുക.സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ അവിടെ തന്നെ തുടരണം. മറ്റ് വിദ്യാർത്ഥികൾ വീടുകളിൽ തുടരണമെന്നും മന്ത്രിപറഞ്ഞു . റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാനാണ് ഇറങ്ങിയത്. കർണാടകയിൽ നിന്നുള്ള ആനയായതുകൊണ്ട് അവിടെ നിന്നുള്ള സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി

See also  എസ്എഫ്‌ഐ പ്രതിഷേധം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം

Related News

Related News

Leave a Comment