സിങ്കർ ലൈൻ കുളത്തിൽ വീണ് യുവാവ് മരിച്ചു

Written by Taniniram1

Published on:

ചാവക്കാട് : ചാവക്കാട് മണത്തല സിങ്കർ ലൈൻ റോഡരികിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു. കൈപറമ്പ് പൂനൂർ കൂട്ടാലക്കൽ വീട്ടിൽ നിമേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ കുളത്തിൽ നിന്നും കരക്ക് കയറ്റി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Comment