വിവിധ സംഘടനകൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചുകൾ; ഫോട്ടോസ് കാണാം

Written by Web Desk2

Published on:

റബ്ബർ താങ്ങുവില 300 രൂപയായി വർദ്ധിപ്പിക്കുക , കാർഷികോൽപന്നങ്ങളുടെ വിലയിടിവ് തടയുക , നെല്ല് കർഷകരുടെ കുടിശ്ശിക എത്രയും വേഗം കൊടുത്തു തീർക്കുക , കർഷക പെൻഷൻ 5000 രൂപയാക്കുക , വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐക്യ കർഷക സംഘം സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റിൽ നടത്തിയ ധർണ്ണ ആർ എസ് പി (RSP) ദേശീയ എക്സിക്യൂട്ടീവ് അംഗം എ . എ . അസീസ് ഉദ്ഘാടനം ചെയ്തു

ഐക്യ കർഷക സംഘം സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റിൽ നടത്തിയ ധർണ്ണ ആർ എസ് പി ദേശീയ എക്സിക്യൂട്ടീവ് അംഗം എ എ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കരാറുകാരുടെ ബില്ലുകൾ ഉടൻ നൽകുക, എൽ എസ് ജി ഡി കരാറുകാരെ രക്ഷിക്കുക, റേറ്റ് റിവിഷൻ ഉടൻ നടപ്പിലാക്കുക, പി ഡബ്ല്യൂ ഡി ലൈസൻസ് പുതുക്കൽ – മൂന്നിരട്ടി വർദ്ധന ഉടൻ പിൻവലിക്കുക , കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ഗവണ്മെന്റ് കോൺട്രാക്‌റ്റേഴ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ അഡ്വ : മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു

ആൾ കേരള ഗവണ്മെന്റ് കോൺട്രാക്‌റ്റേഴ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ അഡ്വ : മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
See also  എഫ് ഇ ടി ഒ ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുന്നു

Leave a Comment