തൃശ്ശൂർ : തൃശ്ശൂർ ആമ്പക്കാടൻ ജംഗ്ഷനിൽ കാത്തോലിക്കാ സഭയുടെ രണ്ടാം നിലയിലെ ഓഫീസിന് തീപിടിച്ചു. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻട്രൻസ് കോച്ചിംഗ് സ്ഥാപനം നടത്തുന്ന പിസി തോമസ് മാഷിന്റെ കോച്ചിംഗ് സെന്ററിന് പുറകിലാണ് ഈ കെട്ടിടം. ഫയർഫോഴ്സ് എത്തി തീ അണച്ചു കൊണ്ടിരിക്കുന്നു. ആളപായം ഇല്ല, നാശനഷ്ടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ലഭിച്ചിട്ടില്ല.
Related News