ഹെന്റി കാവിലിന്റെ (Henry Cavill) അടുത്ത ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ദ് മിനിസ്ട്രി ഓഫ് അണ്‍ജെന്റില്‍മാന്‍ലി വാര്‍ഫെയര്‍ (The Ministry Of Ungentlemanly Warfare) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഗൈ റിച്ചിയാണ്. സിനിമയുടെ തിരക്കഥയും ഗൈ റിച്ചി തന്നെയാണ് ഒരുക്കുന്നത്.
ഡാമിയന്‍ ലൂവിസ് എഴുതിയ ഒരു പുസ്‌കത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്തുണ്ടായ കഥ പറയുന്ന ചിത്രം ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
ഹെന്റി കാവിലിനെ കൂടാതെ ഹെന്റി ഗോള്‍ഡിങ്, എയ്‌സ ഗോണ്‍സാലസ്, അലന്‍ റിച്‌സണ്‍, അലെക്‌സ് പെറ്റിഫെര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ചിത്രം വരുന്ന ഏപ്രില്‍ 19 ന് റിലീസാവും. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.