Saturday, April 5, 2025

ഡോ കെ ജെ വർഗീസിന് അന്താരാഷ്ട്ര പുരസ്കാരം

Must read

- Advertisement -

ഇരിങ്ങാലക്കുട : ബാങ്കോക്കിലെ മേത്താരത്ത് യൂണിവേഴ്സിറ്റി അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ എക്സ‌ലൻസ് അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസറും ഇന്റർനാഷണൽ റിലേഷൻസ് ഡീനുമായ ഡോ.കെ ജെ വർഗീസിന്. അന്താരാഷ്ട്ര തലത്തിൽ നേതൃത്വം നൽകി നടത്തിയിട്ടുള്ള കോൺഫറൻസുകളും ഗവേഷണങ്ങളും പരിശീലന പരിപാടികളും വിലയിരുത്തിയാണ് ഈ അവാർഡ് നൽകുന്നത്. ഇന്തോനേഷ്യയിലെ രണ്ടു യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ്ങ് പ്രൊഫസറും ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലും വിസിറ്റിങ്ങ് ഫാക്കൽറ്റിയുമാണ് ഡോ വർഗീസ്. വിദ്യാഭ്യാസ മേഖലയിൽ വൈവിധ്യങ്ങൾക്കും സംയോജനത്തിനും നൽകിയിട്ടുള്ള സംഭാവനകൾക്ക് നൽകുന്നതാണ് ഈ പുരസ്‌കാരം. മേത്താരത്ത് യൂണിവേഴ്സിറ്റിയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

See also  ലണ്ടനില്‍ വന്‍ തീപിടിത്തം; ഹീത്രു വിമാനത്താവളം അടച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article