ശരത് കെ ദാസ് യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റായി ശരത് കെ ദാസും, വൈസ് പ്രസിഡന്റായി സിന്റോ പെരുമ്പിള്ളിയും ചുമതലയേറ്റു. കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, മണ്ഡലം പ്രസിഡൻ്റ് ബൈജു കുറ്റിക്കാടൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മുൻ മണ്ഡലം പ്രസിഡൻ്റ് ഷാൻ്റോ പള്ളിത്തറ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഖിൽ കാഞ്ഞാണിക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment