തൃശ്ശൂര്‍ ചൊവ്വന്നൂരിൽ ആന ഇടഞ്ഞു

Written by Taniniram1

Published on:

തൃശ്ശൂര്‍ : തൃശ്ശൂര്‍ കുന്നംകുളം ചൊവ്വന്നൂരിൽ ആന ഇടഞ്ഞു. ചൊവ്വന്നൂർ വിളക്കുംതറക്ക്‌ സമീപം ഇന്ന് രാവിലെയാണ് സംഭവം. കടേക്കച്ചാൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്‌. വിളക്കുംതറക്ക്‌ സമീപത്ത്‌ വച്ച്‌ രണ്ടാം പാപ്പാനെ തുമ്പിക്കൈ കൊണ്ട്‌ അടിച്ചിട്ട ആന കുത്താൻ ശ്രമിച്ചെങ്കിലും പാപ്പാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ട്‌ തൊട്ടടുത്ത വീട്ടിലേക്ക്‌ ഓടിക്കയറി. എന്നാൽ ആനപാപ്പൻ കയറിയ വീടിന്‌ മുന്നിൽ 20 മിനുട്ട്‌ നേരം നിലയുറപ്പിച്ച ആന, കുന്നംകുളത്തായിരുന്ന ഒന്നാം പാപ്പാനെ സ്ഥലത്തെത്തിച്ചതോടെയാണ് ശാന്തനായത്.

Leave a Comment