തൃശ്ശൂര്‍ പാലപ്പിള്ളിയിൽ പുലി പശുകുട്ടിയെ കൊന്ന നിലയിൽ കണ്ടെത്തി

Written by Taniniram1

Published on:

തൃശ്ശൂര്‍ : തൃശ്ശൂര്‍ പാലപ്പിള്ളി സെന്ററില്‍ പുലി പശുകുട്ടിയെ കൊന്ന നിലയിൽ കണ്ടെത്തി. മാടയ്ക്കല്‍ മജീദിന്റെ പശുക്കുട്ടിയെ ആണ് പുലി കൊന്നത്. തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്കരികിലായിരുന്നു പശുവിനെ കെട്ടിയിട്ടിരുന്നത്. പുലര്‍ച്ചെ വീട്ടുകാര്‍ തൊഴുത്തിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പകുതിയോളം ഭാഗം ഭക്ഷിച്ച നിലയിലാണ് പശുവിനെ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ഒരു നായയെയും പുലി ആക്രമിക്കാന്‍ ശ്രമിച്ചതായും മറ്റൊരു നായയെ കാണാതായതായും പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എച്ചിപ്പാറ പള്ളിക്ക് സമീപവും പശുകിടാവിനെ പുലിപിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് തുടര്‍ച്ചയായി പുലിയുടെയും ആനയുടേയും ആക്രമണം ഉണ്ടാകുന്നത് ഭീതിയുണ്ടാക്കുന്നെന്നും പ്രാദേശവാസികൾ പറഞ്ഞു.

Leave a Comment