Saturday, April 5, 2025

വാസു ചോറോടിന്റെ നിര്യാണത്തിൽ അനുശോചിച്ച് കരിവെള്ളൂർ മുരളി

Must read

- Advertisement -

വടക്കന്‍ കേരളത്തിലെ ഗ്രാമീണ മേഖലയിലെ തലമുറകളെ എഴുത്തിലൂടെയും നാടകത്തിലൂടെയും പ്രഭാഷണത്തിലൂടെയും പ്രചോദിപ്പിച്ച പ്രതിഭയായിരുന്നു വാസു ചോറോടെന്ന് (Vasu Chorode) കേരള സംഗീത നാടക അക്കാദമി (Kerala Sangeetha Nataka Academi) സെക്രട്ടറി കരിവെള്ളൂര്‍ മുരളി (Karivellur Murali) പറഞ്ഞു. പ്രശസ്ത നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ വാസു ചോറോടിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടക സംവിധായകന്‍, നടന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ വാസുചോറോടിന് കഴിഞ്ഞിട്ടുണ്ട്. നാടകരംഗത്തേക്ക് നവീനമായ ആശയങ്ങള്‍ കൊണ്ടുവരുന്നതിലും, അത് കാണികളിലേക്ക് പകര്‍ന്നു നല്‍കുന്നതിലും അദ്ദേഹം പുലര്‍ത്തിയ ജാഗ്രത പ്രശംസനീയമാണ്. സര്‍ഗ്ഗാത്മകമായി ജീവിതത്തെയും കലയെയും സമീപിച്ച കലാകാരന്‍ കൂടിയാണ് വാസു ചോറോട്. കേരള സംഗീത നാടക അക്കാദമി അംഗം കൂടിയായിരുന്ന അദ്ദേഹം, അക്കാദമിയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകൾ അവിസ്മരണീയമാണെന്ന് സെക്രട്ടറി അനുസ്മരിച്ചു. അക്കാദമിക്ക് വേണ്ടി അക്കാദമി അംഗം രാജ്‌മോഹന്‍ നീലേശ്വരം വാസുചോറോടിന് അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു.

See also  ഇനി മഴക്കാലം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article