തിരുവനന്തപുരം : കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം. ആധാർ കാർഡ് കൈവശമില്ലാത്തവർക്ക് ആയിരം രൂപ പിഴയായി ഈടാക്കുമെന്നും സർക്കാർ മുന്നറിയിപ്പ്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാർകാർഡ് ഉണ്ടെന്നുള്ളത് ഉറപ്പാക്കേണ്ടത് ബോട്ട് ഉടമകൾ ആയിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഒറിജിനൽ ആധാർ കാർഡ് തന്നെ കൈവശം വെയ്ക്കണം. ഏതെങ്കിലും തരത്തിൽ ആധാർകാർഡ് നഷ്ടമായവർക്ക് UIDAI വെബ്സൈറ്റിൽ നിന്ന് ഇ ആധാർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. രാജ്യസുരക്ഷയെ മുൻനിർത്തിയാണ് പുതിയ തീരുമാനം. ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും തുറമുഖ വകുപ്പ് മന്ത്രി പറഞ്ഞു.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കുന്നു
Written by Taniniram1
Published on: