ആരോഗ്യരംഗത്തേക്ക് പുതുതലമുറ കടന്നുവരണം

Written by Taniniram1

Published on:

വടക്കാഞ്ചേരി : ആരോഗ്യരംഗത്തേക്ക് പുതിയതലമുറ കടന്നുവരണമെന്നും ശ്രീകൃഷ്ണ നഴ്സിംഗ് ഇൻസ്റ്റിറ്റൂട്ടിൻ്റെ പ്രവർത്തനം സമൂഹത്തിന് മാതൃകയും പ്രശംസനീയവുമാണെന്നും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി സജീവ്കുമാർ അഭിപ്രായപ്പെട്ടു. ഭാരത് സേവക് സമാജിൻ്റെ കീഴിലുള്ള ശ്രീകൃഷ്ണ നഴ്സിംഗ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങി തൊഴിൽ നേടിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ്‌ ഡയറക്ടർ മനോജ്‌ കടമ്പാട്ട് അധ്യക്ഷത വഹിച്ചു. നേഴ്സിങ് തൊഴിൽ നേടിയ തൊഴിലാളികളുടെ പൊതുസമ്മേളനം കേരള ഇലക്ട്രിക്കൽ ആൻ്റ് അലൈഡ് എൻജീനീയറിംഗ്‌ ചെയർമാനും എൻ.സി.പി സംസ്ഥാന പ്രസിഡണ്ടുമായ പി കെ. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മനോജ്‌ കടമ്പാട്ട്, ലയൺസ് ക്ലബ്ബ് ജില്ലാ കോഡിനേറ്ററുമായ ഉണ്ണി ആര്യാസ്, മികച്ച മാധ്യമപ്രവർത്തകൻ രാജശേഖരൻ കടമ്പാട്ട് മികച്ച സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് കുട്ടി ഹാജി എന്നിവരെ ആദരിച്ചു. ഡോ. എൻ ആർ ഗ്രാമ പ്രകാശ്, എസ്. ഭുവനേശ്വർ , വൈശാഖ്, നാരായണ സ്വാമി അസ്ഥിരോഗവിദഗ്ദ്ധൻ ഡോ.ഷെറി ഐസക്ക്, അജിത്ത് കുമാർ മല്ലയ്യ. അഡ്വ. ടി എസ് മായാ ദാസ്, ടി.പി ഗിരീശൻ, വി.വി ഫ്രാൻസിസ്, രാജു മാസ്റ്റർ, വറീത് ചിറ്റിലപ്പിള്ളി, സുമേഷ് അരയപറമ്പിൽ, റോയ് ചിറ്റിലപ്പിള്ളി, സി.കെ ബാലകൃഷ്ണൻ, പ്രശാന്ത് കോക്കൂരി. മേരീ വിജയം, ദിവ്യാ മഞ്ചീഷ് ‘ എന്നിവർ പ്രസംഗിച്ചു.

Leave a Comment