തിരുവനന്തപുരം: ക്രിസ്മസ് ബംപറിന്റെ സമ്മാനത്തുക ഉയർത്തി കേരള ലോട്ടറി വകുപ്പ്. കഴിഞ്ഞ തവണത്തെ 16 കോടിയിൽ നിന്ന് 4 കോടി രൂപ വർദ്ധിപ്പിച്ച് 20 കോടി രൂപയായിട്ടാണ് ഒന്നാം സമ്മാനത്തിനുള്ള പാരിതോഷികം ഉയർത്തിയിരിക്കുന്നത്. 400 രൂപയാണ് ടിക്കറ്റിന് വില.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംപറാണ് നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുക. ക്രിസ്മസ് ബംപർ ടിക്കറ്റുകൾ വ്യാഴാഴ്ച മുതൽ വിൽപന ആരംഭിക്കും.
അതേസമയം പൂജ ബംപർ നറുക്കെടുപ്പ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 1 കോടി രൂപ വീതം നാല് പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. 20 ലക്ഷം രൂപ വീതം 10 പേർക്ക് മൂന്നാം സമ്മാനമായി ലഭിക്കും.300 രൂപയായിരുന്നു ഒരു പൂജ ബംപറിന്റെ ടിക്കറ്റ് വില. 40 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 39 ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ വൈകുന്നേരം വരെ വിറ്റു പോയത്