കോൺഗ്രസ് ഓഫീസിലെ ആക്രമണം; ഡിസിസി സെക്രട്ടറിമാരുടെ ആസൂത്രണം എന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

Written by Taniniram1

Published on:

വടക്കാഞ്ചേരി : ഗാന്ധി അനുസ്മരണം നടക്കുന്നതിനിടയിൽ കോൺഗ്രസ് ഓഫീസിൽ സ്ഥാപിച്ച ഗാന്ധി ചിത്രവും, നിലവിളക്കും എടുത്ത് വലിച്ചെറിയുകയും കസേരകൾ തല്ലിപൊളിക്കുകയും, കെപിസിസി പ്രസിഡന്റ് നയിക്കുന്ന സമരാഗ്നി ജാഥയുടെ പോസ്റ്ററുകൾ നശിപ്പിക്കുകയും ചെയ്ത ആക്രമണത്തിന് പിന്നിൽ ഡിസിസി സെക്രട്ടറിമാർ എന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. കഴിഞ്ഞ കുറച്ചു നാളുകളായി വിമതപ്രവർത്തനം നടത്തുന്നത് രണ്ടു ഡിസിസി സെക്രട്ടറിമാരായ കെ അജിത്കുമാർ, ഷാഹിതാ റഹ്മാൻ എന്നിവരാണന്നും ഇവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തിര യോഗം ആവശ്യപ്പെട്ടു. സംഘടനാ വിരുദ്ധ പ്രവർത്തനം കഴിഞ്ഞ 7 മാസമായി ഇവർ നടത്തികൊണ്ടിരിക്കുകയാണ്, പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിക്കാനും സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ നടപ്പിലാക്കുന്നതിലുമാണ് ഇവർക്ക് താല്പര്യം. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിനും പോലീസിലും പരാതി നൽകി. ബ്ലോക്ക് പ്രസിഡന്റ് പി ജി ജയദീപ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ ആർ സതീശൻ, പി എൻ വൈശാഖ്, എസ് എ ആസാദ്, വി എം കുര്യാകോസ്, വറീത് ചിറ്റിലപ്പിള്ളി, വർഗ്ഗീസ് വാകയിൽ, ബുഷ്റ റഷീദ്, ഒ ശ്രീകൃഷ്ണൻ, ടി എസ് മായാ ദാസ്, ജയൻ മംഗലം, സി വിജയൻ, എം എച്ച് ഷാനവാസ്, നന്തിലത്ത് ഗോപാലകൃഷ്ണൻ, കെ കെ അബൂബക്കർ, പി എസ് രാധാകൃഷ്ണൻ, ജോണി ചിറ്റിലപ്പിള്ളി, പി വി ഹസനാർ, ബിജു കൃഷ്ണൻ, റോയ് ചിറ്റിലപ്പിള്ളി, ജനാർദ്ധനൻ പെരിങ്ങണ്ടൂർ എന്നിവരും യോഗത്തിൽ പ്രസംഗിച്ചു.

Leave a Comment