ഇരിങ്ങാലക്കുട : മുതലാളിത്ത കുത്തകവൽക്കരണമാണ് ഇന്ത്യൻ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രശസ്‌ത രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ(Adv A Jayasankar) പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ (Christ College)ഡിബേറ്റ് ആൻഡ് ലിറ്റററി ക്ലബ്ബിന്റെ 2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഭരണഘടനയുടെ ശക്തിയും സമകാലിക വെല്ലുവിളികളും’ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണത്തിൽ പണ്ഡിറ്റ് നെഹ്റുവിന്റെ ചിന്തകളാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെമിനാർ ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ ഫാ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് നടത്തിയ പ്രസംഗമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതണം ചെയ്തതു. ഡിബേറ്റ് ക്ലബ്ബ് കോ- ഓർഡിനേറ്റർ പി എ വർഗീസ് സ്വാഗതവും ക്ലബ്ബ് സെക്രട്ടറി അർജുൻ ഹരി നന്ദിയും പറഞ്ഞു.
മുതലാളിത്ത കുത്തകവൽക്കരണമാണ് ഇന്ത്യൻ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : അഡ്വ എ ജയശങ്കർ
Written by Taniniram1
Published on: