തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. സേലത്തുള്ള സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്.
സേലം കുമാരമംഗലം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീയുയര്‍ന്നത്. രോഗകളെ ഉടൻ തന്നെ പുറത്തേക്ക് മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ ഏറെ സമയം പണിപ്പെട്ടാണ് തീയണച്ചത്.