- Advertisement -
തൃശ്ശൂർ : ഗാന്ധി അനുസ്മരണ ചടങ്ങിനെചൊല്ലി വടക്കാഞ്ചേരി കോൺഗ്രസ് ഓഫീസിൽ സംഘർഷവും നേതാക്കൾ ചേരിതിരിഞ്ഞ് കയ്യാങ്കളിയും. ഓഫീസിലെ കസേരകൾകൾക്കും ജനല്‍ ചില്ലുകള്‍ക്കും കേടുപാടുകൾ സംഭവിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും, മണ്ഡലം പ്രസിഡന്റും തമ്മിലാണ് സംഘർഷമുണ്ടായത്. അതേസമയം ഒരു വിഭാഗം പിരിഞ്ഞു പോയ ശേഷം, ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പടെ ഓഫീസിലുണ്ടായിരുന്ന നേതാക്കളാണ് ഗാന്ധിജിയുടെ ചിത്രവും, പോസ്റ്ററുകളും വലിച്ചെറിഞ്ഞതെന്ന ആരോപണവുമുണ്ട്.
ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഇരുവിഭാഗങ്ങളും കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കുമെന്ന് അറിയിച്ചു.