സാഹിത്യോത്സവം : സെമിനാറുകളുടെയും ചർച്ചകളുടെയും ഗരിമയിൽ തൃശ്ശൂർ

Written by Taniniram1

Published on:

തൃശ്ശൂരിൽ സാഹിത്യ അക്കാദമിയിലും ടൗൺ ഹാളിലുമായി നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ വേദിയൊന്ന് ‘പ്രകൃതിയിൽ’ കവി ആലങ്കോട് ലീലാകൃഷ്ണൻ നയിച്ച കവിതാ വായന നടന്നു. കവിതാ വായനയിൽ പ്രശസ്ത കവികളായ വി മധുസൂദനൻ നായർ, കുരീപ്പുഴ ശ്രീകുമാർ, കന്നട കവയിത്രി മമത സാഗർ, പി കെ ഗോപി, ജ്യോതിഭായി പര്യാടത്ത്, സെബാസ്റ്റ്യൻ, സുമേഷ് കൃഷ്ണൻ, വിനോദ് വൈശാഖി, ശൈലൻ, വർഗീസ് ആന്റണി എന്നിവർ കവിതകൾ അവതരിപ്പിച്ചു. തുടർന്ന് പരിസ്ഥിതിയും സർഗാത്മകതയും എന്ന വിഷയത്തിൽ മുൻമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് സംസാരിച്ചു. ചർച്ചയിൽ പി പി രാമചന്ദ്രൻ, ടി പി കുഞ്ഞിക്കണ്ണൻ, ഡോക്ടർ പി എസ് ശ്രീകല, സംഗീത ചേനംപുല്ലി എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് 2 മണി മുതൽ ‘പുതിയ സിനിമ പുതിയ ആസ്വാദകർ’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ജി പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച സെമിനാറിൽ പ്രിയനന്ദനൻ, ജിയോ ബേബി, ഐ ഷണ്മുഖദാസ്, ദീദി ദാമോദരൻ, വിധു വിൻസന്റ്, ഷിബു മുഹമ്മദ് എന്നിവർ പങ്കെടുത്തു. വേദി ‘മൊഴിയിൽ’ ‘ബഷീറിനെ ഓർക്കുമ്പോൾ’ എന്ന വിഷയത്തിൽ ഡോ. കെ എം അനിൽ പ്രഭാഷണം നടത്തി. ‘കഥയും ഞാനും’ എന്ന വിഷയത്തിൽ ബി എം സുഹറ അധ്യക്ഷത വഹിച്ച ചർച്ചയിൽ ഫ്രാൻസിസ് നൊറോണ, വി എം ദേവദാസ്, വിനു അബ്രഹാം, സി അനൂപ്, എം മഞ്ജു, വി കെ രമേഷ്, ഐസക് ഈഫൻ എന്നിവർ സംസാരിച്ചു. ‘എഴുത്തുകാരികളുടെ ബാഹ്യ ജീവിതവും അന്തർ ജീവിതവും’ എന്ന വിഷയത്തിൽ ഡോക്ടർ മിനി പ്രസാദ് സംഭാഷണം നടത്തി. വൈകീട്ട് 7.30 ന് കലാമണ്ഡലം ഡോക്ടർ രജിത രവിയും സംഘവും അവതരിപ്പിക്കുന്ന ദമിതം ( മുറിവേറ്റവരുടെ ശബ്ദം) നൃത്താവതരണം നടക്കും.

Related News

Related News

Leave a Comment