വിജയകുമാർ മേനോന്റെ കലാ ഗ്രന്ഥശേഖരം ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ലൈബ്രറിയ്ക്ക്

Written by Taniniram1

Published on:

ഗുരുവായൂർ: പ്രശസ്‌ത കലാനിരൂപകനും ഗവേഷകനും എഴുത്തുകാരനും അദ്ധ്യാപകനും ചുമർചിത്ര പഠനകേന്ദ്രത്തിലെ വിസിറ്റിംഗ് പ്രൊഫസറുമായിരുന്ന വിജയകുമാർ മേനോന്റെ കലാസംബന്ധിയായ ഗ്രന്ഥശേഖരം ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ലൈബ്രറിയ്ക്ക് കൈമാറും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണിത്. 2022 നവംബറിലാണ് വിജയകുമാർ മേനോൻ കലാലോകത്തോട് വിടപറഞ്ഞത്. വിജയകുമാർ മേനോൻ സ്‌മാരക സമിതിയുമായി സഹകരിച്ചുകൊണ്ട് നാളെ രാവിലെ 10.30 ന് ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ഗ്രന്ഥശേഖരം ഔദ്യോഗികമായി ഏറ്റുവാങ്ങും. വടക്കാഞ്ചേരി വ്യാസ തപോവനം ആശ്രമത്തിലെ പി.എൻ പത്മനാഭൻ,വിജയകുമാർ മേനോൻ സ്മ‌ാരക സമിതി ചെയർപെഴ്സൺ ചിത്രകാരി എൻ.ബി ലതാദേവി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

Related News

Related News

Leave a Comment