വായന ഇനി വീടുകളിലേക്കും :വനിത- വയോജന പുസ്തക വിതരണ പദ്ധതിക്ക് തുടക്കം

Written by Taniniram1

Published on:

പുല്ലൂറ്റ്:എ.കെ.അയ്യപ്പൻ(AK Ayyappan) – സി.വി.സുകുമാരൻ(CV Sukumaran) വായനശാലയിൽ ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുന്ന വനിത വയോജന പുസ്തക വിതരണ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. കരൂപ്പടന്ന ഗവ. ഹൈസ്ക്കൂളിൽ നിന്നും റിട്ടയർ ചെയ്ത കെ.വി. ബീനജ ടീച്ചറാണ് ആദ്യമായി അംഗത്വം ചേർന്നത്. വായനശാല പ്രസിഡൻ്റ് നന്ദു അഗസ്റ്റിൻ ആദ്യ അംഗത്വം ഏറ്റുവാങ്ങി. സെക്രട്ടറി എം.വി.രേണുക., വായനശാല കമ്മിറ്റി അംഗങ്ങളായ എൻ.എ.എം.അഷറഫ്, എൻ.എസ്‌.ജയൻ, യു.കെ.രാധാകൃഷ്ണൻ മാസ്റ്റർ, കെ.ആർ.നാരായണൻ, വനിത- വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയൻ നജിലഷിഹാബ് എന്നിവർ സംബന്ധിച്ചു.
ഫെബ്രുവരി ഒന്ന് മുതൽ വീടുകളിൽ പുസ്തകം എത്തിച്ചു തുടങ്ങും.

See also  മെർളി തോമസിനെ ആദരിച്ചു

Related News

Related News

Leave a Comment