നാളെ ഗുരുവായൂർ ഏകാദശി; ക്ഷേത്രത്തിൽ വൻ ക്രമീകരണം.

Written by Taniniram Desk

Published on:

ഗുരുവായൂർ ഏകാദശി ദിനമായ നാളെ ക്ഷേത്രത്തിൽ ദർശന ക്രമീകരണം. രാവിലെ ആറുമണി മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെയാകും വിഐപി ദർശനം. പ്രദക്ഷിണം, ചോറൂണ് എന്നിവയ്‌ക്കു ശേഷം ദർശനം അനുവദിക്കില്ല. പ്രാദേശികം, മുതിർന്ന പൗരന്മാ‍ർ എന്നിവർക്കുള്ള ക്യൂ രാവിലെ അഞ്ചിന് അവസാനിപ്പിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

ഇന്ന് ദശമി വിളക്കിനായി പുല‍ർച്ചെ മൂന്നിന് നട തുറന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ എട്ടുവരെ പൂജ, ദീപാരാധന എന്നിവയ്‌ക്കല്ലാതെ നട അടയ്‌ക്കില്ല. ഇതോടെ നീണ്ട 53 മണിക്കൂർ ഭക്തർക്ക് ദർശനത്തിന് അവസരം ലഭിക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് നട അടച്ച് ശുദ്ധിക്രിയകൾക്ക് ശേഷം ഒൻപതുമണിക്ക് നട തുറക്കും.
ഏകാദശിക്കും ദ്വാദശിക്കും പ്രഭാതഭക്ഷണവും രാത്രിയിലെ പ്രസാദമൂട്ടും ഉണ്ടാകില്ല. ദ്വാദശി ദിവസമായ 24-ന് പ്രസാദമൂട്ട് രാവിലെ ഏഴുമണി മുതൽ 11 മണി വരെയാകും. പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാൾ, അതിനോടു ചേ‍ർന്നുള്ള പന്തൽ, തെക്കേ നടപ്പുരയിലെ ഊട്ടുശാല എന്നീ മൂന്നിടത്താണ് പ്രസാദമൂട്ട് നടത്തുക.

Leave a Comment