കർണ്ണശപഥം കഥകളിയോടെ കഥകളി ക്ലബ്ബിന്റെ വാർഷികം ആഘോഷിച്ചു

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി(kadhakali) ക്ലബ്ബിന്റെ 49-ാം വാർഷിക ആഘോഷവും കഥകളി പുരസ്കാര സമർപ്പണവും നടത്തി. പ്രശസ്ത ചലച്ചിത്ര സംവിധായകൻ പദ്‌മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കഥകളി ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. ഭാരതസർക്കാർ സാസ്‌കാരിക മന്ത്രാലയം അക്കാദമീസ് & യുനെസ്കോ ഡയറക്ർ അനീഷ് പി രാജൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സംഗീത സംവിധായകൻ ബിജിപാൽ, കേരള കലാമണ്ഡലം ഡീനും ഭരണസമിതി അംഗവുമായ ഡോ പി വേണുഗോപാലൻ, കൃഷ്ണൻ കാവനാട് എന്നിവർ ആശംസകൾ നേർന്നു.

ഡോ കെ എൻ പിഷാരടി സ്‌മാരക പുരസ്‌കാരങ്ങൾ കലാമണ്ഡലം സുകുമാരൻ, കലാമണ്ഡലം എൻ എൻ കൊളത്താപ്പിള്ളി, കലാമണ്ഡലം രാജേന്ദ്രൻ, പാലനാട് ദിവാകരൻ, കലാമണ്ഡലം ഭവദാസൻ, കലാമണ്ഡലം കൃഷ്ണൻകുട്ടി, കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി, കലാമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം മോഹനകൃഷ്ണൻ എന്നീ ഒൻപത് കഥകളി ഗായകർക്കും, ഇ കേശവദാസ് പുരസ്ക്‌കാരം കലാമണ്ഡലം രാജശേഖരൻ, പി ബാലകൃഷണൻ എൻഡോവ്മെന്റ് ഉണ്ണായി വാരിയർ കലാനിലയം വേഷം വിദ്യാർത്ഥി സൂരജ് എന്നിവർക്ക് സമ്മാനിച്ചു. പുരസ്കൃതരായ ഗായകരുടെ കഥകളി സംഗീതാർച്ചന, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ “എ” ഗ്രേഡ് കരസ്ഥമാക്കിയ നാഷണൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച മേളം, കലാമണ്ഡലം രാജശേഖരൻ, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണപിള്ള, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം, അനിൽകുമാർ,കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണപിള്ള, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം, അനിൽകുമാർ, കലാനിലയം ഉണ്ണികൃഷ്‌ണൻ, കലാനിലയം രാജീവൻ, വേങ്ങേരി നാരായണൻ, കുറൂർ വാസുദേവൻ നമ്പൂതിരി, കലാനിലയം രതീഷ്, കലാമണ്ഡലം രാജനാരായണൻ, കലാമണ്ഡലം വിനീത്, കലാമണ്ഡലം ബാലൻ, കലാമണ്ഡലം ഋഷി, ഊരകം നാരായണൻ നായർ, നാരായണൻകുട്ടി, ആൽബർട്ട് തുടങ്ങിയവർ ഉൾപ്പെട്ട “കർണ്ണ ശപഥം” മേജർ സെറ്റ് കഥകളി എന്നിവയും അരങ്ങേറി.

See also  അർബുദ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്ത് നടി മാളവിക

Leave a Comment