‘രാമായണ’ പോസ്റ്റ്: തൃശൂർ എംഎൽഎ ബാലചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ്

Written by Taniniram1

Published on:

പി ബാലചന്ദ്രൻ എംഎൽഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സിപിഐ. ഫേസ്ബുക്കിലെ ‘രാമായണ’ പോസ്റ്റ് വിവാദമായ സാഹചര്യത്തിലാണ് നടപടി. ജില്ലാ എക്സിക്യൂട്ടിവിൽ നേരിട്ടെത്തി വിശദീകരണം നൽകാനാണ് നോട്ടീസിൽ പറയുന്നത്. വിഷയം ചർച്ച ചെയ്യാൻ 31ന് ജില്ലാ എക്സിക്യൂട്ടിവ് യോഗം വിളിച്ചിട്ടുണ്ട്.

രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളായ സീതയേയും ശ്രീരാമനേയും ലക്ഷ്മണനേയും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പോസ്റ്റായിരുന്നു പി ബാലചന്ദ്രൻ്റേതായി പുറത്തു വന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പി ബാലചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

പി ബാലചന്ദ്രൻ്റെ പിൻവലിച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

‘രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ’- ബാലചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Related News

Related News

Leave a Comment