Saturday, April 5, 2025

രാജേഷ് മാധവൻ വിവാഹിതനാകുന്നു

Must read

- Advertisement -

‘ന്നാ താൻ കേസ് കൊട്’ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് രാജേഷ് മാധവൻ(Rajesh Madhavan). നടനായും കാസ്റ്റിംഗ് ഡയറക്ടറുമായുമൊക്കെ തിളങ്ങിനിൽക്കുന്ന രാജേഷ് ഇപ്പോൾ വിവാഹത്തിന് തയ്യാറെടുക്കുകയാണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായ ദീപ്തി കാരാട്ട്(Deepthi Karat) ആണ് വധു.

ദീപ്തിയ്ക്കും രാജേഷിനും നിരവധി പേരാണ് ആശംസകൾ പങ്കുവച്ചിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ രാജേഷ് മാധവന്റെ പെയർ സുമലത ടീച്ചറായി എത്തിയ ചിത്ര നായരും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.

തിങ്കളാഴ്ച നിശ്ചയം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളുടെയെല്ലാം കാസ്റ്റിംഗ് ഡയറക്ടറായിരുന്നു രാജേഷ് മാധവൻ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ രാജേഷിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

കാസർഗോഡ് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. അമൃതയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായും ഏഷ്യാനെറ്റ് ന്യൂസിൽ പ്രോഗ്രാം പ്രൊഡ്യൂസറായുമൊക്കെ ജോലി ചെയ്തിട്ടുള്ള രാജേഷ് അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്. സനൽ അമന്റെ അസ്തമയം വരെ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളറായിട്ടാണ് രാജേഷിന്റെ തുടക്കം. തിരക്കഥയെഴുത്തിൽ താൽപ്പര്യമുള്ള രാജേഷും സുഹൃത്ത് രവി ശങ്കറും ദിലീഷ് പോത്തനരികിൽ കഥ പറയാൻ ചെന്നതാണ് വഴിത്തിരിവായത്. ദിലീഷ് മഹേഷിന്റെ പ്രതികാരത്തിൽ ഒരു ചെറിയ വേഷം നൽകിയതോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ദിലീഷിന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു.

See also  പി വി അൻവർ എം.എൽ .എ അറസ്റ്റിൽ; ഭരണകൂട ഭീകരതയെന്ന് അൻവർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article