Friday, April 11, 2025

എംഎൽഎക്ക് ജാഗ്രതക്കുറവ് ഉണ്ടായി: മന്ത്രി കെ രാജൻ

Must read

- Advertisement -

തൃശ്ശൂർ: ശ്രീരാമനെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.ബാലചന്ദ്രൻ (P. Balachandran. MLA) എംഎൽഎയുടെ ഫെയ്‌സ്ബുക്ക് പോസ്‌റ്റിനെ(FB) തള്ളി മന്ത്രി കെ.രാജൻ. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും നിലപാടിനെ പാർട്ടി മുൻപേ തള്ളിയതാണെന്നും തൃശ്ശൂരിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അനാവശ്യ ഫെയ്‌സ്ബുക്ക് പോസ്‌റ്റിൽ പാർട്ടി കടുത്ത നടപടിയാണ് പി. ബാലചന്ദ്രനെതിരെ സ്വീകരിക്കുന്നത്. പോസ്‌റ്റ് ശ്രദ്ധയിൽപ്പെട്ടയുടൻ മുതിർന്ന നേതാക്കൾ ഇടപെട്ട് കയ്യോടെ പിൻ വലിപ്പിച്ചെങ്കിലും അതിനകം സ്ക്രീൻഷോട്ടുകൾ( screen short )പ്രചരിക്കപ്പെട്ടിരുന്നു. അടുത്ത ബുധനാഴ്‌ച അടിയന്തര ജില്ലാ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ എം.എൽ.എ നേരിട്ട് എത്തി വിശദീകരണം നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുള്ളത്. പരസ്യമായി താക്കീത് ചെയ്തേക്കുമെന്നാണ് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.ഐയെ പ്രതിസന്ധിയിൽ ആക്കുന്നതാണ് എം.എൽ.എയുടെ പോസ്റ്റെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തി. എം.എൽ.എയുടെ പോസ്റ്റിനെ ചൊല്ലിയുള്ള ആളുകളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല താനും. വിവാദ ഫെയ്‌സ്ബുക്ക് പോസ്‌റ്റിൽ എം.എൽ.എ പിന്നീട് ഖേദ പ്രകടനം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായിലെന്നാണ്
വിലയിരുത്തൽ. എംഎൽഎക്ക് തെറ്റുപറ്റിയെന്ന് സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.കെ. വൽസരാജ്, പരസ്യമായി തന്നെ പ്രസ്ത‌ാവന നടത്തിയിരുന്നു.

See also  മിൽമയിൽ ഡിഗ്രിക്കാർക്ക് വമ്പൻ അവസരം; 3 ലക്ഷം വരെ ശമ്പളം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article