തൃശ്ശൂരിലെ ഞായറാഴ്ച കാഴ്ചകളിലൂടെ

Written by Taniniram1

Published on:

ഞായറാഴ്ചകൾ എല്ലാവർക്കും ഒരാഴ്ചത്തെ തിരക്കിട്ട ജീവിതത്തിന്റെ ആലസ്യ ദിനമാണ്. എന്നാൽ തൃശ്ശൂരിന്റെ(Thrissur) നഗരവീഥികൾ ഉത്സവ പ്രതീതി ഉളവാക്കുന്ന തിരക്കിട്ട ദിവസമാണ് ഞായറാഴ്ച. തൃശ്ശൂർ എം ഒ റോഡിൽ ഫുട്പാത്തിൽ ഫ്രൂട്ട്സ് കൊണ്ടുവരുന്ന പെട്ടികൾ അടുക്കിവെച്ച് അതിന്മേൽ കച്ചവടം ചെയ്ത് ജീവിക്കുന്ന ഒരുപാട് കച്ചവടക്കാരെ ഞായറാഴ്ചകളിൽ കാണാം. മഹാരാഷ്ട്രയിൽ നിന്നും വന്നിട്ടുള്ള കവിത . തൃശ്ശൂർ അരണാട്ടുകര സ്വദേശി ബൈജു, ചെറുതുരുത്തി സ്വദേശി സാലി എന്നിവരെല്ലാം ഞായറാഴ്ച ഒറ്റ ദിവസത്തെ കച്ചവടത്തിരക്കിലാണ്.. വലിയ കുടക്കീഴിൽ പ്ലാസ്റ്റിക് മേശമേൽ കുന്ന് കൂട്ടിയിട്ടിരിക്കുന്ന വസ്ത്ര ശേഖരങ്ങളുടെ വർണ്ണവൈവിധ്യങ്ങൾ വഴിയാത്രക്കാരുടെ ആകാംക്ഷയേറുന്ന കണ്ണുകളെ ആകർഷിക്കാൻ വിളിച്ചുപറയുന്ന വിലനിലവാരങ്ങളുടെ ശബ്ദഘോഷങ്ങൾ.

20 വർഷമായി ബൈജു തിരുപ്പൂരിൽ നിന്നും ബാംഗ്ലൂരിൽ നിന്നും വസ്ത്രങ്ങൾ കൊണ്ടുവന്ന് ഞായറാഴ്ച ദിനങ്ങളിൽ ഫുട്പാത്ത് കച്ചവടം തുടങ്ങിയിട്ട്. വലിയ ലാഭമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ജീവിച്ചു പോകാം എന്ന് മാത്രമേ ഉള്ളുവെന്ന് ബൈജു പറയുന്നു.

ടീഷർട്ട്, ബർമുഡ, ട്രാക് സ്യുട്ട്, ലൈക്രപാന്റ് 100, 150, 200 എന്ന നിരക്കിലാണ് വിറ്റു പോകുന്നത്. ബംഗാളിതൊഴിലാളികളാണ് കൂടുതൽ ഇവരുടെ ഉപഭോക്താക്കൾ. ഫുട്പാത്ത് കച്ചവടത്തിനായി കോർപ്പറേഷന്റെ അനുമതി ഇവർക്ക് ഉണ്ട്. ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ സംഘടനയിൽ(INTUC) അംഗങ്ങളാണ് ഇവർ.
വഴിയോരക്കച്ചവടത്തിൽ പൊതു വിപണിയിൽ നിന്നും കൂടുതൽ വില കൊടുത്തു വാങ്ങുന്ന വസ്തുക്കൾ വഴിയോര കച്ചവടക്കാരിൽ നിന്നും അതെ ക്വാളിറ്റിയിൽ വിലകുറച്ചാണ് ഇവർ വിൽ ക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉപഭോക്താക്കൾ ഇവരെ ആശ്രയിച്ചു വരുന്നുണ്ട്. ഞായറാഴ്ചകളിൽ മാത്രം സാധനങ്ങൾ വാങ്ങിക്കാൻ വരുന്ന ആളുകളെയും കുടുംബങ്ങളെയും ഈ ദിവസം നഗരത്തിൽ കണ്ടുമുട്ടാറുണ്ട്.

മഹാരാഷ്ട്രയിൽ നിന്നും കുടുംബസമേതമാണ് കവിത മൊബൈൽ ഫോണിന്റെ മറ്റ് സംവിധാനങ്ങൾ ആയ ഐപോഡ്, ബ്ലൂടൂത്ത്, ചാർജർ എന്നിവയുമായി കേരളത്തിൽ കച്ചവടത്തിന് വന്നിട്ടുള്ളത്. സ്ഥിരം താമസിക്കുന്നത് കണ്ണൂർ ജില്ലയിലാണ്. കണ്ണൂരിൽ നിന്നും ട്രെയിനിൽ തൃശ്ശൂരിൽ എത്തി ഞായറാഴ്ച കച്ചവടത്തിൽ കിട്ടുന്ന ലാഭവുമായി രാത്രി ട്രെയിനിൽ കണ്ണൂരിലേക്ക് പോകും. ഞായറാഴ്ച ഒഴികെ മറ്റുള്ള ദിവസങ്ങളിൽ കണ്ണൂരിലാണ് അവർക്ക് കച്ചവടം. വലിയ ഷോപ്പിംഗ് മാളുകളെയും വലിയ കടകളെയും ആശ്രയിക്കാതെ സാധാരണക്കാരുടെ കൊക്കിൽ ഒതുങ്ങുന്ന പൈസയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പറ്റുന്ന ഞായറാഴ്ച കച്ചവടത്തിന് തൃശൂർ കോർപ്പറേഷനും പ്രോത്സാഹനം നൽകുന്നു. ചെറുകിട സംരംഭങ്ങൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വാടക കൊടുക്കാതെ നഗരവീഥിയിൽ ഒരു സ്ഥലവും ഒരു ദിവസവും കിട്ടുന്നത് അവർക്ക് ഏറ്റവും ആശ്വാസകരവുമാണ്.

അലസമായ ഞായറാഴ്ചയുടെ ആലസ്യം കൊണ്ട് നഗരത്തിലെത്തുന്നവർക്ക് കണ്ണിന് കുളിർമയും ആനന്ദവും കൈയും മനവും നിറയെ വസ്ത്രങ്ങളും ചെരുപ്പും പാചക വസ്തുക്കളും പെർഫ്യൂമും എന്നുവേണ്ട ഒരു വീട്ടിലേക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളുമായി അവർക്ക് വീട്ടിലേക്ക് മടങ്ങാം….. അങ്ങനെയാണ് തൃശ്ശൂരിലെ ഞായറാഴ്ച കാഴ്ചകൾ….

See also  വേനല്‍ച്ചൂടിന് ആശ്വാസമേകാന്‍, മുജീബിന്റെ ഫ്രൂട്‌സ്‌കട

കെ. ആർ. അജിത

Related News

Related News

Leave a Comment