വെള്ളായണി കായലിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

Written by Taniniram Desk

Updated on:

ശ്യാം വെണ്ണിയൂര്‍

വിഴിഞ്ഞം: വെള്ളായണി കായലിൻ്റെ (Vellayani Lake)വവ്വാമൂല ഭാഗത്ത് കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി ക്രൈസ്റ്റ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളായ മുകുന്ദൻ ഉണ്ണി(19), ഫെർഡിനൻ ഫ്രാൻസിസ് (19),ലിബിനോ ( 19 )എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയായ സൂരജ് കരയിൽ മൊബൈൽ ഫോൺ നോക്കിയിരിക്കുകയായിരുന്നു. എറെ നേരം കഴിഞ്ഞിട്ടും കുളിക്കാനിറങ്ങിയവരെ കാണാതായപ്പോൾ നാട്ടുകാരെ അറിയിക്കുകയും തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഫയർ ഫോഴ്സിനെ വിളിച്ച് വരുത്തിയാണ് മണൽ വാരിയ കുഴിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് പേരും ഒരേ സ്ഥലത്ത് ചെളിയിൽ താഴ്ന്നുപോയിരുന്നു. ആദ്യമൊരാൾ മുങ്ങിയപ്പോൾ അയാളെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ടു പേർ അപകടത്തിൽ പെട്ടതാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

രണ്ട് ബൈക്കുകളിലായിട്ടാണ് നാല് വിദ്യാർത്ഥികൾ അവിടെ എത്തിയത്. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചു. ശേഷം, വിദ്യാർത്ഥികൾ പഠിച്ച ക്രൈസ്റ്റ് കോളേജിൽ പൊതുദർശനത്തിന് വയ്ക്കും.പിന്നീട് മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

See also  മാർച്ചിൽ കേരളം മാലിന്യ മുക്തമാക്കും; കർഷകർക്ക് 'കേര' പദ്ധതി

Related News

Related News

Leave a Comment