മലപ്പുറം : വയോധികന് നേരെ ക്രൂരമര്‍ദ്ദനം. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. 65 കാരനായ ഉണ്ണി മുഹമ്മദിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സ്ഥല തര്‍ക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.
ബന്ധുവായ യൂസഫും മകന്‍ റാഷിയുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. കണ്ണില്‍ മുളക് പൊടി വിതറുകയും തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും ഉണ്ണി മുഹമ്മദ് ആരോപിക്കുന്നു.
ഉണ്ണി മുഹമ്മദിനെ കൂടാതെ ഭാര്യക്കും മകനും പരിക്കേറ്റു. മകന്‍ ഓട്ടിസ ബാധിതനാണ്.