കാസര്‍കോട് : പിക്കപ്പും ബോര്‍വെല്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കള്ളാര്‍ സ്വദേശി ജിജോ ജോസഫ് (29) ആണ് മരിച്ചത്. കാസര്‍കോട് കള്ളക്കരയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോര്‍വെല്‍ ലോറി വീഴുകയായിരുന്നു. വാഹനത്തിനടിയില്‍പ്പെട്ടാണ് പിക്കപ്പ് ഡ്രൈവര്‍ ജിജോ ജോസഫ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.