മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തില്‍ നടപടി; 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു കോളേജ് അധികൃതര്‍

Written by Web Desk2

Published on:

എറണാകുളം : കഴിഞ്ഞ 15 മുതല്‍ മഹാരാജാസ് കോളേജിലുണ്ടായ (Maharaja’s College) സംഘര്‍ഷത്തില്‍ കോളേജ് അധികൃതരുടെ നടപടി. കെ.എസ്.യു (KSU), ഫ്രറ്റേണിറ്റി എസ്എഫ്‌ഐ (SFI) പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് നടപടി. അതിന്റെ ഭാഗമായി 21 വിദ്യാത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ ആകെ 8 കേസുകളാണ് പൊലീസ് എടുത്തിട്ടുള്ളത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയ കുത്തിയ സംഭവത്തില്‍ പൊലീസ് 15 പേര്‍ക്കെതിരെയും കേസെടുത്തു. കെസ്എയു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചിരുന്നു. ഈ വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്.

അബ്ദുള്‍ മാലിക്കാണ് ഒന്നാം പ്രതി. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ് അബ്ദുള്‍ മാലിക്ക്. വധശ്രമം ഉള്‍പ്പെടെ 9 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related News

Related News

Leave a Comment