രാമന്‍ രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണെന്ന് കെ. ആര്‍. മീര

Written by Web Desk2

Published on:

രാമന്‍ രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണെന്ന് സാഹിത്യകാരി കെ. ആര്‍. മീര. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയില്‍ പ്രതികരിക്കുകയായിരുന്നു ഇവർ. (K. R. Meera)

ഒരു വിശ്വാസിയെന്ന നിലയില്‍ താന്‍ രാമ ഭക്തനുമല്ല. രാമനെ ദൈവമായി കാണാന്‍ തനിക്ക് ആരും പറഞ്ഞുതന്നിട്ടുമില്ല. രാമനെക്കുറിച്ച് അറിയുന്നത് അമര്‍ ചിത്രകഥകളിലൂടെയും, പാഠപുസ്തകത്തിലെ ഉദ്ധരണികളിലൂടെയും മറ്റുമാണ്. 90 കളുടെ തുടക്കം മുതലാണ് വീടുകളിലും പൂജാമുറികളിലുമൊക്കെ രാമ ഭക്തി കടന്ന് വന്നതും പ്രചരിക്കപ്പെടുകയുമൊക്കെ ചെയ്തത്. ഇതൊക്കെ തീര്‍ത്തും യാദൃശ്ചികമല്ലെന്നും ഇതിലൊരു ശക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ തിരിച്ചറിയുന്നെന്നും കെ ആര്‍ മീര (K. R. Meera) പറയുന്നു.

ഒരു രാജ്യത്ത് ഒരു ദൈവമെന്ന ആശയമൊക്കെ ഒരുപാട് ഭീതിയുണ്ടാക്കുന്നവയാണ് : കെ. ആര്‍ മീര

വര്‍ത്തമാന കാലത്തിലേക്ക് വരുമ്പോള്‍ ഒരു രാജ്യത്ത് ഒരു ദൈവമെന്ന ആശയമൊക്കെ ഒരുപാട് ഭീതിയുണ്ടാക്കുന്നവയാണെന്ന് കെ. ആര്‍ മീര. ഇനി വരാന്‍ പോകുന്ന കാലത്തിനെ ഒരു സൂചനായായിട്ടാണ് ഞാനിതിനെ കാണുന്നു. അയോധ്യയില്‍ നടക്കുന്നത് ജനാധിപത്യ ധ്വംസനത്തിന്റെ ആഘോഷമാണെന്നും കെആര്‍ മീര പറയുന്നു.

ആധ്യാത്മ രാമായണം (Adhyatma Ramayanam) വായിച്ചില്ലെങ്കില്‍ മലയാളം പഠിക്കാന്‍ പറ്റില്ലെന്ന ധാരണയിലാണ് താന്‍ വളരെ വൈകി രാമായണം വായിച്ച് തുടങ്ങിയത്. 30 വര്‍ഷത്തോളം നീണ്ടുനിന്ന ഒരു പദ്ധതിയുടെ ഭാഗമായി മറ്റൊരു ദൈവത്തെ നമ്മുടെ നാട്ടിലേക്ക്, ജീവിതങ്ങളിലേക്ക്, വീടുകളിലേക്ക് ഒക്കെ കൊണ്ടുവരികയായിരുന്നു. രാമായണം (Ramayanam) പോലുള്ള ടീവി സീരിയലുകളും അതിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കെ. ആര്‍ മീര കൂട്ടിച്ചേര്‍ത്തു.

മലയാള സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരിയായ കെ. ആര്‍ മീരക്ക് ആവേ മരിയ എന്ന ചെറുകഥക്ക് 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആരാച്ചാര്‍ എന്ന നോവലിന് 2013 ലെ ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ച കെ ആര്‍ മീരക്ക് വയലാര്‍ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

See also  കടയുടെ മുന്നിൽ ഉറങ്ങിയത്​ ചോദ്യംചെയ്ത കെട്ടിട ഉടമക്ക്​ ക്രൂരമർദനം…

Related News

Related News

Leave a Comment