റിപ്പബ്ലിക്ക് ദിനം:ജില്ലയിൽ വിപുലമായ ഒരുക്കം(Republic Day)

Written by Taniniram1

Published on:

മന്ത്രി കെ രാധാകൃഷ്ണൻ(K Radhakrishnan) സല്യൂട്ട് സ്വീകരിക്കും

തൃശ്ശൂർ : റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ജില്ലയിൽ വിപുലമായ ഒരുക്കം. നാളെ രാവിലെ 8 30ന് വർണ്ണാഭമായ മാർച്ച് പാസ്റ്റോടെ ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമാവും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ റിപ്പബ്ലിക് ദിന ഫ്ലാഗ് ഉയർത്തി സല്യൂട്ട് സ്വീകരിക്കും. ഇന്ന് രാവിലെ തൃശ്ശൂർ തേക്കൻകാട് മൈതാനിയിൽ പരേഡിന്റെ ട്രയൽ നടന്നു. ഫോറസ്റ്റ്, എക്സൈസ്, സിവിൽ ഡിഫൻസ്, എൻ സി സി, സ്റ്റുഡൻസ് പോലീസ്, ഉൾപ്പെടുന്ന 800 ഓളം പേർ പരേഡിൽ പങ്കെടുക്കും. ജില്ലയിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും എൻസിസി കേഡറ്റുകളും സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും, സിറ്റി- റൂറൽ പുരുഷ – വനിത പോലീസും, പരേഡിൽ അണിനിരക്കും. കളക്ടറേറ്റിലെയും താലൂക്ക് ഓഫീസിലെയും ജീവനക്കാരുടെയും ദേശഭക്തി ഉണർത്തുന്ന നൃത്തശില്പം അരങ്ങേറും. ജില്ലയിലെ വിവിധ സ്കൂളിലെ അധ്യാപകരുടെ ദേശഭക്തിഗാനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടും.ചടങ്ങിൽ വി ആർ കൃഷ്ണ തേജ(V R Krishnatheja), റൂറൽ എസ്പി നവനീത് ശർമ ഐപിഎസ്., വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Comment