പദ്ധതിയുടെ ഭാഗമായി 4 കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരം തൊഴില്‍
കുന്നംകുളം: കടങ്ങോട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023-24 ന്റെ ഭാഗമായി കുടുംബശ്രീ (Kudumbasree) സംരംഭം ദിശ ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയില്‍ 1.5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ദിശ ഹെല്‍പ്പ് ഡെസ്‌ക് മുഖേന ആധാര്‍ സേവനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി 4 കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരം തൊഴില്‍ ലഭിക്കും. ഹെല്‍പ്പ് ഡെസ്‌കിനുവേണ്ടിയുള്ള സ്ഥലം, വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങിയവ ഗ്രാമപഞ്ചായത്ത് നല്‍കി.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രമണി രാജന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ ശശിധരന്‍, പി.എ മുഹമ്മദ്കുട്ടി, മൈമുന ഷെബീര്‍, ടെസ്റ്റി ഫ്രാന്‍സിസ്, കെ.ആര്‍ സിമി, രജിത ഷാജി, സൈബുന്നിസ ഷറഫു, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ സുരേഷ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. മായാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.