മലൈക്കോട്ടൈ വാലിബന്‍ നാളെ മുതല്‍

Written by Taniniram1

Published on:

ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി മലൈക്കോട്ടൈ വാലിബന്‍ നാളെ മുതല്‍ തിയറ്ററുകളിൽ. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ വേള്‍ഡ് വൈഡായാണ് റിലീസ് ചെയ്യുന്നത്. രാവിലെ 6.30 മുതല്‍ ഫാന്‍സ് ഷോ ആരംഭിക്കും. രാവിലെ ഒന്‍പതോടെ വാലിബന്റെ ആദ്യ പ്രതികരണങ്ങള്‍ വന്നുതുടങ്ങും. റിലീസ് ദിനം തന്നെ മലയാളത്തിലെ പല റെക്കോര്‍ഡുകളും വാലിബന്‍ സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രീ-സെയിലില്‍ മൂന്ന് കോടിക്ക് അടുത്ത് സ്വന്തമാക്കാന്‍ വാലിബന് സാധിക്കുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീ-സെയില്‍ വാലിബന്റെ പേരിലാകും. ആദ്യദിനം ഇന്ത്യന്‍ ബോക്‌സ്‌ഓഫീസില്‍ നിന്ന് ആറ് കോടിയെങ്കിലും വാലിബന്‍ കളക്‌ട് ചെയ്യുമെന്നാണ് വിശ്വാസം.

Leave a Comment