Wednesday, August 13, 2025

പഞ്ചാരി മേളത്തിൽ അലിഞ്ഞു സ്ത്രീ പങ്കാളിത്തം

Must read

- Advertisement -

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടുനിന്ന തിരുവുത്സവത്തിനു മേളാസ്വാദകരായി സ്ത്രീകളുടെ വലിയ പ്രാതിനിധ്യവും . മേളത്തിൽ പങ്കെടുക്കാനും ആവേശത്തിമർപ്പിൽ പങ്കുകൊള്ളാനും സ്ത്രീകളുടെ വൻനിര മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഒമ്പതാം ദിവസത്തെ പള്ളിവേട്ട ശീവേലിക്ക് പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളത്തിന്ന് ഇത്തവണയും വലിയ തിരക്കായിരുന്നു. അതിൽ സ്ത്രീകളുടെ പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം പേരാണ് മേളം ആസ്വദിക്കാനെത്തിയത്. ബാഗ്ളൂരിൽ നിന്നെത്തിയ 92 വയസ്സായ ശാരദ വാരസ്യാർ വർഷങ്ങൾക്കു ശേഷം മക്കളോടൊപ്പം എത്തി വീൽചെയറിൽ ഇരുന്നാണ് മൂന്നു മണിക്കൂറോളം നീണ്ട പഞ്ചാരി മേളം ആസ്വദിച്ചത്. 94 വയസ്സായ അവിട്ടത്തൂർ വാരിയത്തെ രാമവാരിയരും സംബന്ധിച്ചിരുന്നു. മേളത്തിന്നു ശേഷം കുട്ടൻ മാരാർ ഇരുവരേയും അനുമോദിക്കുകയുമുണ്ടായി.

See also  പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല മുഖ്യമന്ത്രി. എതിര്‍ക്കുന്ന കാര്യത്തില്‍ കേരളമാകെ ഒന്നിച്ച് നില്‍ക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article