പ്രീപ്രൈമറി അധ്യാപകർക്കും ബിരുദവും 2 വർഷത്തെ അധ്യാപക പരിശീലനവും നിർബന്ധമാക്കിയേക്കും

Written by Taniniram1

Published on:

പ്രീപ്രൈമറി അധ്യാപകർക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കി ഉയർത്തണമെന്നു സ്കൂൾ പരിഷ്കരണ റിപ്പോർട്ട് പഠിച്ച കോർ കമ്മിറ്റിയുടെ ശുപാർശ ചെയ്തു . നിലവിൽ 12–ാം ക്ലാസും പ്രീപ്രൈമറി അധ്യാപക പരിശീലനവുമാണ് യോഗ്യത. തൽക്കാലം ഇതു തുടരാമെങ്കിലും 2030 ജൂൺ മുതൽ ബിരുദവും 2 വർഷത്തെ അധ്യാപക പരിശീലനവും നിർബന്ധമാക്കണമെന്നാണു നിർദേശം.
അധ്യാപകരും ആയമാരുമായി കാൽ ലക്ഷത്തോളം സ്ത്രീകളാണ് നിലവിൽ സർക്കാർ, എയ്ഡഡ് പ്രീപ്രൈമറികളിലുളളത്. ആദ്യം അടിസ്ഥാന യോഗ്യത 10–ാം ക്ലാസ് ആയിരുന്നത് പിന്നീട് 12–ാം ക്ലാസ് ആയി ഉയർത്തിയിരുന്നു. ഇതാണ് ബിരുദമാക്കി മാറ്റാൻ ശുപാർശ ചെയ്തിരിക്കുന്നത്. കാൽ ലക്ഷത്തോളം പേരിൽ സർക്കാർ പ്രീപ്രൈമറികളിൽ 2012 ഓഗസ്റ്റിനു മുൻപ് ജോലിയിൽ പ്രവേശിച്ച 2861 അധ്യാപകർക്കും 1980 ആയമാർക്കും മാത്രമാണ് സർക്കാർ ഓണറേറിയം നൽകുന്നത്. ബാക്കിയുള്ളവർക്ക് സ്കൂൾ പിടിഎകൾ സ്വന്തമായി നൽകുന്ന തുച്ഛ വേതനം മാത്രമാണുള്ളത്.

Related News

Related News

Leave a Comment