മൂക്കന്നൂര്‍ കൂട്ടക്കൊലയിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

Written by Taniniram1

Published on:

കൊച്ചി :കേരളത്തെ നടുക്കിയ മൂക്കന്നൂർ കൂട്ടക്കൊലയില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി വിധി . ബാബുവിനെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. കൃത്യമായ രേഖകളും സാക്ഷിമൊഴികളും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതോടെയാണ് കുറ്റം തെളിയിക്കാൻ കഴിഞ്ഞത്. പ്രതിക്കുള്ള ശിക്ഷയിന്മേലുള്ള വാദം 29-ന് നടക്കും. 2018 ഫെബ്രുവരി 11-നാണ് അങ്കമാലിക്കടുത്ത് മൂർക്കന്നൂരില്‍ കൂട്ടക്കൊല നടന്നത്. സഹോദരനായ ശിവൻ, ശിവന്റെ ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് പ്രതി ബാബു വെട്ടിക്കൊന്നത്. അക്രമം തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവരേയും അയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കൃത്യത്തിന് ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്കൂട്ടറുമായി ചാടി ആത്മഹത്യയ്ക്ക് ശ്രമച്ചെങ്കിലും ബാബുവിനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു.

സ്വത്തുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറയിരുന്ന ബാബു മറ്റൊരു സഹോദരനായ ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. സേതുലക്ഷ്മി ജോലി ചെയ്യുന്ന മൂക്കന്നൂരിലെ അക്ഷയകേന്ദ്രത്തിലേക്ക് പോയെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Related News

Related News

Leave a Comment