- Advertisement -
തൃശ്ശൂർ : ബെംഗളൂരു ആസ്ഥാനമായുള്ള കർണാടക അയ്യപ്പ ഭക്തജന ട്രസ്റ്റ് ശങ്കരങ്കുളങ്ങര ഭഗവതീക്ഷേത്രത്തിലേക്ക് വെള്ളിക്കിരീടങ്ങൾ, ചെങ്കോൽ, വേൽ, വെള്ളിക്കുടകൾ, വെള്ളിവിളക്കുകൾ തുടങ്ങിയവ സമർപ്പിച്ചു. പുതുതായി നിർമിക്കുന്ന അയ്യപ്പക്ഷേത്രത്തിനായാണ് സമർപ്പിച്ചത്. അയ്യപ്പഭക്തജന ട്രസ്റ്റിലെ രാമസ്വാമി വാദ്യാരിൽനിന്ന് ശങ്കരങ്കുളങ്ങര ദേവസ്വത്തിനുവേണ്ടി പ്രസിഡന്റ് പ്രശാന്ത് മറുവഞ്ചേരി പൂജാസാമഗ്രികൾ ഏറ്റുവാങ്ങി.