Friday, April 11, 2025

ആവേശം വിതറി ഫഹദ്; ടീസര്‍ പുറത്ത്

Must read

- Advertisement -

രോമാഞ്ചം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

കംപ്ലീറ്റ് ഒരു എന്റര്‍ടൈന്‍മെന്റ് രീതിയിലുള്ള ചിത്രമായിരിക്കും എന്നതാണ് ടീസര്‍ നല്‍കുന്ന സൂചന.. എന്തായാലും റിലീസായി നിമിഷ നേരങ്ങള്‍ കൊണ്ട് ഗംഭീര വരവേല്‍പ്പാണ് ടീസറിന് ലഭിക്കുന്നത്.

ജിത്തു മാധവന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റും, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് കൂടി ചേര്‍ന്നാണ്. ചിത്രത്തില്‍ ഫഹദിനെ കൂടാതെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പൂജ മോഹന്‍രാജ്, തങ്കം മോഹന്‍, ശ്രീജിത്ത് നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനാണ്. ഛായാഗ്രഹണം സമീര്‍ താഹിര്‍. ആരാധകരെ ആവേശം കൊള്ളിക്കാന്‍ ആവേശം 2024 ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും.

See also  ഉണ്ണി വ്‌ലോഗ്‌സിനെതിരായി ജാതി അധിക്ഷേപം, വധഭീക്ഷണി രാസ്ത സിനിമയുടെ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസെടുത്ത് പോലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article