ആറ്റിങ്ങൽ: ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കാസർകോട് നിന്നും ജനവരി 27 ന് ആരംഭിച്ച് . ഫെബ്രുവരി 3ന് ആറ്റിങ്ങലിൽ എത്തിച്ചേരും.. 3 മണിക്ക് ആറ്റിങ്ങൽ മാമത്ത് നിന്നും കേരള പദയാത്ര ആരംഭിച്ച് കല്ലമ്പലത്ത് സമാപിക്കും. ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗം അഡ്വ. എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ ഉത്ഘാടനം ചെയ്തു.
കേരളം ബംഗാളിൻ്റെ അവസ്ഥയിലേക്ക് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാൾ ദീർഘകാലം സി.പി.എം ഭരണം നടത്തിയത് മൂലം അവിടെയുള്ളവർ തൊഴിൽ തേടി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും അഭയം തേടിയത് പോലെ കേരളത്തിൽ നിന്നും തൊഴിൽ തേടി പുറത്ത് പോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. തൊഴിൽ തേടി പോകുന്നവരെ ചൂക്ഷണം ചെയ്യുന്ന റിക്രൂട്ടിംഗ് ഏജൻസികളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ കമ്മിഷൻ വാങ്ങുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എ. ബാഹുലേയൻ, മുളയറ രതീഷ്, വിഷ്ണുപുരം ചന്ദ്രശേഖരൻ (കെ കെ.സി സംസ്ഥാന ചെയർമാൻ), തോട്ടയ്ക്കാട് ശശി, ഇലകമൺ സതീഷ്, അജി.എസ്.ആർ.എം (ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡൻ്റ്), മുക്കം പാലമൂട് ബിജു, വെള്ളാച്ചിറ സോമശേഖരൻ, ബാലമുരളി, പരുത്തിപള്ളി സുരേന്ദ്രൻ (ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡൻ്റ്), ജില്ലാ സഹപ്രദാരി ഗോപിനാഥ്, കബീർ സഖാഫി പള്ളിക്കൽ (കെ.കെ.സി.സംസ്ഥാന ജനറൽ സെക്രട്ടറി, പി.ജി.അശോകൻ (ആർ.എൽ.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു.