ശർക്കര ചായ ഗുണങ്ങളേറെ ……

Written by Taniniram Desk

Published on:

ശര്‍ക്കരയ്ക്ക് ആരോഗ്യ ഗുണങ്ങളേറെയാണ്. ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. തടി കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ശര്‍ക്കര നല്ലതാണ്.
ഇനി ദിവസേന ശര്‍ക്കര ചായ കുടിക്കുന്നത് ശീലമാക്കൂ.ഇത് ദഹനത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശര്‍ക്കര സഹായിക്കുന്നു. വിളര്‍ച്ചയെ ചെറുക്കാന്‍ ദിവസേന ഒരു ഗ്ലാസ് ശര്‍ക്കര ചായ കുടിക്കാം.

ശര്‍ക്കരയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പോഷകഗുണമുള്ളതിനാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാന്‍ ഇതിന് കഴിയും.

ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്ന സെലിനിയവും സിങ്കും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും. ശര്‍ക്കരയില്‍ സിങ്ക്, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ധാതുക്കളും ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ശര്‍ക്കര ചായ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ശര്‍ക്കര ചായയില്‍ പ്രകൃതിദത്തവും സുപ്രധാനവുമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചര്‍മ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നല്‍കാനും ഇത് സഹായിക്കുന്നു.

See also  ആർത്തവ ദിനങ്ങൾ ഇനി പേടി സ്വപ്നമാകില്ല.

Leave a Comment