- Advertisement -
പാരീസ് ഫാഷന്‍ വീക്കില്‍ വെറൈറ്റി ലുക്കിൽ ബോളിവുഡ് താരം അനന്യ പാണ്ഡെ. രാഹുല്‍ മിശ്ര ഡിസൈന്‍ ചെയ്ത ചിത്രശലഭങ്ങളുടെ രൂപങ്ങള്‍ തുന്നിച്ചേര്‍ത്ത അരിപ്പയോട് കൂടിയ മിനി ഡ്രസ്സ് ധരിച്ചായിരുന്നു അനന്യയുടെ റാംപ് വാക്ക്. ബണ്‍ ഹെയര്‍സ്റ്റൈലും ബ്ലാക്ക് ഹൈ ഹീല്‍സും അനന്യയുടെ സ്‌റ്റൈലിഷ് ലുക്ക് പൂര്‍ണമാക്കി. ‘സൂപ്പര്‍ ഹീറോസ്’ എന്ന ടൈറ്റിലിലാണ് രാഹുല്‍ മിശ്രയുടെ കളക്ഷന്‍ അവതരിപ്പിച്ചത്. ചിത്രശലഭം, വണ്ട്, തുമ്പി, പാമ്പ് തുടങ്ങിയ ജീവജാലങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ കളക്ഷന്‍ തയ്യാറാക്കിയതെന്നും ജൈവവൈവിദ്ധ്യം സംരക്ഷിക്കുക എന്ന സന്ദേശം നല്‍കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും രാഹുല്‍ മിശ്ര പറയുഞ്ഞു. പാരീസ് ഫാഷന്‍ വീക്കിന്റെ റാംപില്‍ നടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബോളിവുഡ് താരം കൂടിയാണ് 25 -കാരിയായ അനന്യ.