തൃശ്ശൂർ : തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ എച്ച്.എം.സി ദിവസവേതനത്തിന് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ജനുവരി 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മൂന്ന് ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ യോഗ്യത കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ സര്‍ക്കാര്‍ അംഗീകൃത ഡിഫാം/ ബിഫാം/ ഫാംഡി. പ്രായപരിധി 40 വയസ്സ്. കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തി പരിചയം ആവശ്യമാണ്. ജനുവരി 25 ന് രാവിലെ 10.30 മുതല്‍ 11 മണി വരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.
Related News