- Advertisement -
ന്യൂഡല്‍ഹി : നാലുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്ത്രീക്ക് 10 വർഷം കഠിനതടവും 16000 രൂപ പിഴയും. ഡല്‍ഹി കോടതിയാണ് പ്രതിയായ ഷഹ്‌സിയ എന്ന സ്ത്രീക്ക് ശിക്ഷവിധിച്ചത്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലടക്കം പ്രതി ലൈംഗികാതിക്രമം നടത്തിയിരുന്നു. ഇത് കുട്ടിക്കും രക്ഷിതാക്കള്‍ക്കും വലിയ മാനസിക ആഘാതം ഉണ്ടാക്കിയെന്നും അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജ് കുമാര്‍ രജത് നിരീക്ഷിച്ചു. പോക്‌സോ നിയമത്തിലെ 6, ഐപിസിയിലെ 354 വകുപ്പുകള്‍ പ്രകാരമാണ് സ്ത്രീക്കെതിരെ കേസെടുത്തിരുന്നത്.