Thursday, April 10, 2025

ചിത്രരചനാ പരിശീലനം

Must read

- Advertisement -

കുന്നംകുളം : കടങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി 2023-24 ന്റെ ഭാഗമായി ചിത്രരചനാ പരിശീലനം ആരംഭിച്ചു. ജനകീയാസൂത്രണം പദ്ധതിയില്‍ 3 ലക്ഷം രൂപ വകയിരുത്തിയാണ് ചിത്രരചനാ പരിശീലനം സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍ അധ്യക്ഷനായി. സംസ്ഥാനത്തെ മികച്ച അധ്യാപക കര്‍ഷക അവാര്‍ഡ് ജേതാവും പന്നിത്തടം കോണ്‍കോഡ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്‍ട്ട് വിഭാഗം അധ്യാപകനുമായ ഷനില്‍ മാധവാണ് ചിത്ര രചന പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ്, ഗ്രാമ പഞ്ചായത്ത് അംഗം പി.എ മുഹമ്മദ്കുട്ടി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

See also  കൊമ്പുകലാകാരൻ വിജയനെ ആദരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article