പുന്നയൂർ : സർക്കാരിന്റെ ജനകീയ ഹോട്ടൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമല്ലാതാവുന്നു. പുന്നയൂർ പഞ്ചായത്ത് ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർധനവ് അന്യായമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ പി ബഷീർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് (എൽ.ജി.എം.എൽ) ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായവില എന്ന് പറഞ്ഞ് 20 രൂപയ്ക്ക് നൽകിയിരുന്ന ഊണ് 30 രൂപയ്ക്ക് നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും മുൻപ് ജനങ്ങൾക്ക് ഇതൊരു ആശ്വാസമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തുകളെ തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി പഞ്ചായത്തുകൾക്ക് മുന്നിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിച്ചത്.
ഇരുപത്തിനാലിന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണ്ണ വിജയിപ്പിക്കുവാനും തീരുമാനിച്ചു.എൽ.ജി.എം.എൽ ജില്ലാ ജനറൽ സെക്രട്ടറി മന്ദലാംകുന്ന് മുഹമ്മദുണ്ണി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം വി ഷെക്കീർ, പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി ടി കെ ഉസ്മാൻ, ഷെരീഫ കബീർ, പി എ നസീർ, അബ്ദുൽ സലീം കുന്നമ്പത്ത്, ഫൈസൽ മൂന്നയിനി, നിസാർ മൂത്തേടത്ത്, ടി എം നൂറുദ്ധീൻ, കെ നൗഫൽ, ഷൗക്കത്ത് കിഴക്കൂട്ട് എന്നിവർ സംസാരിച്ചു. എൽ.ജി.എം.എൽ ജില്ലാ സെക്രട്ടറി അസീസ് മന്ദലാംകുന്ന് സ്വാഗതവും പഞ്ചായത്ത് അംഗം സുബൈദ പുളിക്കൽ നന്ദിയും പറഞ്ഞു.