റഷ്യക്കെതിരെ പോരാടുന്നവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്ത് യുക്രെയ്ന്‍ പ്രസിഡന്റ്

Written by Web Desk2

Published on:

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം രണ്ട് വര്‍ഷത്തോടുക്കുന്ന വേളയില്‍ നിര്‍ണായക പ്രഖ്യാപനവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി. റഷ്യക്കെതിരായ യുദ്ധത്തില്‍ പോരാടുന്നവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്താണ് സെലന്‍സ്‌കി രംഗത്ത് എത്തിയത്.

റഷ്യക്കാര്‍ക്ക് പൗരത്വം നല്‍കില്ലെന്ന് വ്യക്തമാക്കിയ സെലന്‍സ്‌കി റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രെയ്‌നോടൊപ്പം പോരാടുന്ന യുക്രെയ്ന്‍ വംശജര്‍ക്കും അവരുടെ പിന്മുറക്കാര്‍ക്കും വിദേശിയര്‍ക്കും പോരാട്ടത്തിന്റെ ഭാഗമായി പൗരത്വം നേടാമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന്‍ ഐക്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

പാര്‍ലമെന്റിന്റെ അനുമതിക്കായി തന്റെ നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞു. പൗരത്വത്തിനായി ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment